Friday, August 1, 2014

മനസ്സിന്റെ മാസ്മരികത

                     ''മനസ്സിന്റെ മാസ്മരികത''


         കഴിഞ്ഞയാത്രകിടയില്‍ അപ്രതീക്ഷിതമായി എന്‍റെ ശ്രദ്ധയില്‍ പെട്ട ഒരുകാരിയം നിങ്ങളോടായി പറയണമെന്നു തോന്നി അതാണ് ഈ കുറിപ്പിനാധാരം.

പെട്ടെന്നു തീരുമാനിച്ച തിരുവനന്തപുരം യാത്ര അങ്ങനെ വേണമെങ്കില്‍ വിശേഷിപ്പിക്കാം, അതിരാവിലെ തിരുവനന്തപുരതെത്തിയ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ക്ലോക്ക്രൂമില്‍ ചെന്നു പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിച്ചു. അല്‍പസമയത്തെ വിശ്രമത്തിനു ശേഷം, ഞങ്ങള്‍ പത്മനാഭന്‍റെ സന്നിധിയിലേക്ക് പുറപെട്ടു, ഒന്ന് രണ്ടു മണിക്കൂര്‍ അവിടെ ഞങ്ങള്‍ ചെലവഴിച്ചത്തിനുശേഷം പിന്നീടു ചെന്നത്‌ ചരിത്രസ്മരണകള്‍ ഉറങ്ങുന്ന തിരുവനന്തപുരം മ്യൂസിയതിലേക്കാണ്‌, മ്യൂസിയത്തിനകത്തു തന്നെ ഉള്ള മൃഗശാലയിലേക്കാണ്‌ ഞങ്ങള്‍ ആദ്യം പോയത് ഉച്ചവരെ ഞങ്ങള്‍ അതിനകത്തു തന്നെ ചെലവഴിച്ചു.    

മ്യൂസിയത്തിലെ കുടുംബശ്രീ കാന്‍റീനില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് ഞങ്ങള്‍ ആര്‍ട്ട്‌ ഗലേരിയുടെ സമീപത്തുകൂടി വരികയായിരുന്നു അപ്പോഴാണ് ‘അവനെ’ ഞങ്ങള്‍ ശ്രദ്ധിക്കുന്നത്. നടപ്പാതയുടെ സമീപത്തുള്ള മതില്‍കെട്ടില്‍ ഇരുന്നുകൊണ്ട് ചുറ്റുമുള്ള ഒന്നിനെകുറിച്ചും ശ്രദ്ധിക്കാതെ,. ശ്രദ്ധമുഴുവന്‍ തൊട്ടടുത്തുള്ള വൃക്ഷത്ത കേന്ദീകരിച്ച്, അതിലെ ഫലങ്ങളുടെ, ഒരു ഭംഗിയും ചോരാതെ അവന്‍ തന്റെ കൈയ്യിലുള്ള കൊച്ചു പുസ്തകത്തിലേക് പകര്‍ത്തുകയായിരുന്നു, ആ വരകള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണീയത ഉള്ളതായി എനിക്ക് തോന്നി.



       (ചിത്രം :

അത്യാവിശ്യം വരകളോട് താത്പര്യമുള്ള വ്യക്തിയാണ് ഞാന്‍ എന്‍റെ കലാലയ കാലഘട്ടത്തില്‍ പെന്‍സില്‍ ഡ്രോയിംഗലെ സ്ഥിരസാനിദ്യമായിരുന്നു, പങ്കെടുത്തു സംതൃപ്തി അടയാലായിരുന്നു എന്‍റെ ഹോബി. ആരു വരക്കുന്നത് കണ്ടാലും, ചിത്രം എവിടെ കണ്ടാലും കുറച്ചുനേരം നോക്കിനില്ക്കല്‍ പതിവായിരുന്നു. വരകളോട് എനിക്ക് ചെറിയൊരു പ്രണയം ഇപ്പോഴും ഉണ്ട്. 

പേനഉപയോഗിചാണ് അവന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ആരൊക്കെയോ അവന്‍റെ മുന്‍പിലൂടെ കടന്നുപോകുന്നു, അതില്‍ ചിലര്‍ അവന്‍റെ ചിത്രങ്ങള്‍ നോക്കുകയും അഭിനന്ദിക്കുകയും ചെയ്യുനുണ്ടായിരുന്നു, പക്ഷേ അതൊന്നും അവന്‍റെ ശ്രദ്ദയെ വ്യതിചലിപ്പികുന്നില്ല. 

കുറച്ചുനേരം ഞങ്ങള്‍ അവനെയും അവന്‍റെ വരകളെയും നോക്കിനിന്നു, എനിക്ക് അവനെ കുറിച് മതിപ്പും ബഹുമാനവും തോന്നി. ഞാനുള്‍പെടുന്ന ഇന്നുള്ള തലമുറ പൊതുവെ Facebook,twitter, മൊബൈല്‍ ഫോണ്‍, ഗെയിംസിന്‍റെ ഒക്കെ പിറകെ പോകുംപോഴും അവരില്‍ നിന്നെല്ലാം വ്യതസതനായി വരയ്ക്കു വേണ്ടി സമയം കണ്ടെത്തുന്ന അവനെ കണ്ടപ്പോള്‍ ഇന്നത്തെ കുട്ടികള്‍ കുറച്ചൊക്കെ മാതൃകയാക്കണം എന്ന് തോന്നി. ഇന്ന് എല്ലാവരും എഞ്ചിനീയറിംഗ്ന്‍റെയും , മെഡിസിന്‍റെയും പുറകെയാണ് പലരും അവരിലെ കഴിവുകള്‍ തേച്ചുമായ്ച്ചു കളയുകയാണ് ചെയ്യുന്നത്. 

അങ്ങനെ ചിത്രം പൂര്‍ത്തിയാകുന്നത് വരെ ഞങ്ങള്‍ അങ്ങനെ നോക്കി നിന്നു.അവനെക്കുറിച്ച് കൂടുതല്‍ അറിയാനി ഞാന്‍ അടുത്തുചെന്നു കാര്യങ്ങള്‍ തിരക്കി. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോലേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്, മലപ്പുറം ആണ് സ്വദേശം, ചെറുപ്പം മുതലേ ചിത്രകലയോട് ആത്മബന്ദം പുലര്‍ത്തുന്ന കുട്ടിആണെന്ന് മനസ്സിലായി. കുറച്ചുനേരം ഞങ്ങള്‍ അവനുമായി സംസാരിച്ചു.ഇന്നത്തെ ചിത്രകലയും,ചിത്രകാരന്മാരും, ടെക്നോളജി ചിത്രകലയില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും സംസാരത്തില്‍ ഇടം കണ്ടെത്തി.ടെക്നോളജിയുടെ അതി പ്രസരമുള്ള ഇക്കാലത്ത് വെറും ഒരു പേന കൊണ്ടുമാത്രം ജീവിക്കാന്‍ പറ്റില്ലാന്ന് എനിക്കു നല്ലവണ്ണം അറിയാം. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ പെന്‍ ഡ്രോയിംഗ്, ഡിസൈനിംഗ് സോഫ്റ്റ്‌വെയറുകളും ഞങ്ങള്‍ക്കു സംസാരവിഷയങ്ങളായി.

വളരെ സന്തോഷത്തോടുകൂടിയാണ് ഞങ്ങള്‍ അവിടെനിന്നും മടങ്ങിയത്. 

“കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്ന എളിയ ധര്‍മ്മം മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ അതിനു എന്‍റെ ബ്ലോഗും Facebookക്കും ഒരു മധ്യമമായി എന്നുമാത്രം.”

ചിത്രകാരന്‍: ദിനേശ് ശിവ, മൂന്നാം വര്‍ഷ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥി 

ചിത്രങ്ങളിലൂടെ;