ഗുരുവായൂര്‍ പോയതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് കൊല്ലൂര്‍ മൂകംബികയിലെക്ക് ഞങ്ങള്‍ യാത്രതിരിക്കുന്നത്, തികച്ചും യദ്രിച്ചികം എന്ന് തന്നെ പറയാം എനിക്ക് മുരുടേശ്വാര ( ലോകത്തിലെ ഏറ്റവും വലിയ ശിവന്‍റെ പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം) എന്ന സ്ഥലത്തെ കുറിച്ച് അറിവുലഭിക്കുനതും യാത്ര മുരുടേശ്വാര വരെ ആക്കുന്നതും, പുലര്‍ച്ചെ 5 മണിക്ക് വീട്ടില്‍ നിന്നും ഇറങ്ങണം, ഉച്ചവരെ കൊല്ലൂരില്‍ ചിലവഴിക്കണം, അതിനുശേഷം ഒരു മൂന്ന്,നാലു മണിയോടെ മുരുടേശ്വാര യില്‍ എത്തുന്നമാതിരി കൊല്ലൂരില്‍ നിന്നും പുറപ്പെടണം ,സന്ധ്യയ്ക്ക് വരെ അവിടെ ചിലവഴിച്ചതിനു ശേഷം മടങ്ങുക ഇതായിരുന്നു എന്‍റെ പ്ലാന്‍..., യാത്രയ്ക്കു മുന്‍പുതന്നെ പോകേണ്ട സ്ഥലങ്ങളെ കുറിച്ച് വ്യക്തമായ ധാരണസ്രിഷ്ടിക്കലായിരുന്നു ആദ്യത്തെ എന്‍റെ ശ്രമം. ഇന്റര്‍നെറ്റിനെ ഉപയോഗപെടുത്തി ഞാന്‍സ്ഥലത്തെ കുറിച് ഒരു ധാരണ ഉണ്ടാക്കി, ഏതു വാഹനം ഉപയോഗിക്കണം എന്നും അതിന്‍റെ റേറ്റിനെ കുറിച്ചും മനസ്സിലാക്കി. അച്ചന്‍റെ ഒരു ഫ്രണ്ട് മുകാന്തരം ഒരു വാഹനം ബുക്ക് ചെയ്തു. വെള്ളിയാഴ്ചയാണ് ( 5/10/12) യാത്രക്കായി തീരുമാനിച്ചത്.
വെള്ളിയാഴ്ച അതിരാവിലെ 5.15 ഓടെ തന്നെ കാര്‍ വീട്ടില്‍ എത്തി, അമ്മയും, അച്ഛനും , അനിയനും, ഞാനും കൂടാതെ അച്ഛന്‍റെ രണ്ടു കൂട്ടുകാരും അന്ന് യാത്രക്ക് ഉണ്ടായിരുന്നു.
യാത്ര തുടങ്ങി കുറച്ചുമണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീണു, തലേദിവസ്സം താമസിച്ചു ഉറങ്ങിയത് കൊണ്ടാക്കാം. പെട്ടെന്ന് ചിലപ്പോള്‍ ഞാന്‍ ഞെട്ടി എണീക്കും, പിന്നെ എന്‍റെ ശ്രദ്ധ മുഴുവന്‍ പുറത്തുള്ള കഴ്ച്ചകളിലാവും, കുറച്ചുനിമിഷങ്ങള്‍ക്കകം വീണ്ടും ഉറക്കത്തിലേക്കു തന്നെ വഴുതി വീഴും. ഈ പ്രക്രിയ ഒന്ന് രണ്ടു മണിക്കൂര്‍ ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സമയം 7.30 ആയിക്കാണും ഞങ്ങള്‍ ഉടുപ്പിയില്‍ എത്തി, പ്രഭാത ഭക്ഷണം കഴിക്കാന്‍ വേണ്ടി തൊട്ടടുത്തുള്ള ഒരു ഹോട്ടലിന്‍റെ സമീപത്തേക്ക് വണ്ടി പാര്‍ക്ക് ചെയ്തു. ഞങ്ങള്‍ അവിടെ ഇറങ്ങി.
ഭക്ഷണം കഴിഞ്ഞു വീണ്ടും യാത്ര തുടര്‍ന്നു. അപ്പോള്‍ സമയം 8.30. യാത്രയില്‍ കണ്ട പല കാഴ്ച്ചകളും എന്‍റെ ചിന്തകളെ പഴയ ചങ്ങoപുഴയുടെ രാമണനിലേക്ക് കൂട്ടികൊണ്ടുപോയി
" മലരണിക്കാടുകള്‍ തിങ്ങി വിങ്ങി,
മരതക കാന്തിയില്‍ മുങ്ങി പൊങ്ങി,
കരളും മിഴിയും കവര്‍ന്നു മിന്നി,
കറയറ്റഒരാലസല്‍ ഗ്രാമഭംഗി. "
ചങ്ങoപുഴയുടെ ഈ വരികളെ തീര്‍ത്തും അന്വര്‍ത്ഥ മാക്കുന്ന കാഴ്ച്ച കളായിരുന്നു യാത്രയ്ക്കിടയില്‍ കണ്ടത്. എന്‍റെ മനസ്സിന് കുളിര്‍മ നല്‍കുന്ന കാഴ്ച്ച കളായിരുന്നു ഇവഎല്ലാം. ഏതാണ്ട് 10 മണിയോടെ തന്നെ ഞങ്ങള്‍ സൗപര്‍ണികയില്‍ എത്തി, മൂകാംബികയില്‍ വരുന്ന എല്ലാവരും ആദ്യം ചെല്ലുക സൗപര്‍ണിക യിലേക്കയിലരിക്കും, അവിടുന്ന് ഒന്ന് കുളിച്ചതിനു ശേഷം മാത്രം ആയിരിക്കും അമ്പലത്തില്‍ പോവുക, ഇങ്ങനെ കുളിക്കുന്നതിനു വേറൊരു പ്രത്യാകത കൂടി ഉണ്ട്, സൗപര്‍ണികയുടെ ഉത്ഭവസ്ഥാനം കുടജാദ്രി കുന്നുകള്‍ ആണ്. അവിടെനിന്ന് ഒഴുകുന്ന സൗപര്‍ണിക ഒരുപാട് കുന്നുകളും,മരങ്ങളും ,ഒരുപാട് അപൂര്‍വങ്ങളായ ഔഷധ ചെടികളുടെ സത്തും വഹിച്ചുകൊണ്ടാണ് വരുന്നത്, അതുകൊണ്ടുതന്നെ അവിടുത്തെ കുളി ഭക്തിയുടെ മാത്രമല്ല, രോഗശമനത്തിന്റെയും കൂടിഭാഗം ആണ്. ഇവിടെ കുളിച്ചാല്‍ അലര്‍ജി , ചര്‍മ സംബന്തമായ എല്ലാ അസുകങ്ങളും മാറും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
സൗപര്‍ണികയില്‍നിന്നുo ഞങ്ങള്‍ നേരെ പോയത് മൂകാംബിക അമ്പലത്തിലേക്കാണ്.
അമ്പലത്തിന്‍റെ മുന്‍പിലെത്തിയപ്പോഴുണ്ട് അവിടെ ഒരു കുഞ്ഞികൊമ്പന്‍ നിന്ന് എല്ലാവര്‍ക്കും അനുഗ്രഹം കൊടുക്കുന്നു, വെറുതെഅല്ല പാപ്പാന് 10രൂപാ കൊടുക്കണം, പൈസാ കൊടുത്തുള്ള അനുഗ്രഹം, ശരി ആയികളയാം, ഇത്രദൂരം വന്നതല്ലേ നമ്മുടെ കുഞ്ഞികൊമ്പന്‍റെ അനുഗ്രഹം വാങ്ങീല്ലാ എന്നു വേണ്ടാ. 10 രൂപാ പാപ്പാന് കൊടുത്ത് അച്ഛനും, അമ്മയും കുഞ്ഞികൊബനില്‍ നിന്നും അനുഗ്രഹം വാങ്ങിച്ചു.
അതിനുശേഷം ഞങ്ങളെല്ലാവരും അമ്പലത്തില്‍ കയറി. അവിടെ സരസ്വതി മണ്ഡപത്തില്‍ ആരുടെയോ ഭരതനാട്ട്യ അരങ്ങേറ്റം നടക്കുന്നുണ്ടായിരുന്നു. ഒരുപാട് പ്രസിദ്ധരായ കലാകാരന്മാര്‍ അരങ്ങേറിയത് ഈ സരസ്വതി മണ്ഡപത്തില്‍വച്ചാണെന്ന് കേട്ടിടുണ്ട്.
മൂന്നുമണിക്കൂറോളം ഞങ്ങള്‍ അമ്പലത്തില്‍ ചെലവഴിച്ചു. ഉച്ചതിരിഞ്ഞ് ഞങ്ങള്‍ മുരുടേസ്വര ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.
മൂകാംബികയില്‍ നിന്നും 60 KM ഓളം പോകണം മുരുടേസ്വര എത്താന്‍., കടലിനോട് ചേര്‍ന്നുകിടക്കുന്ന അമ്പലം അവിടെ പടുകൂറ്റന്‍ ഗോപുരവും,ശിവന്‍റെ ഭീമാകാരമായ പ്രതിമയുമാണ് അവിടുത്തെ പ്രദാന ആകര്‍ഷണം. റോഡിന്‍റെ ശോചനാവസ്ഥകാരണം രണ്ടുമണിക്കൂറില്‍ അധികം എടുത്തു അവിടെ എത്താന്‍...*, എന്‍റെ പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു അവിടുത്തെ ഓരോ കാഴ്ച്ചയും. അമ്പലത്തിന്‍റെ സാദ്യതകളെക്കാള്‍ കൂടുതല്‍ ടൂറിസത്തിന് സാധ്യത ഉണ്ടെന്നു എനിക്കു മനസ്സിലായി.
പ്രകൃതിയുടെ കനിവും അതില്‍ മനുഷ്യന്‍റെ അസാമാന്യമായ പരിശ്രമവും കരവിരുതും കൂടിച്ചേരുമ്പോള്‍ അത്ഭുതം സംഭവിക്കും തീര്‍ച്ച, അതിനൊരു ഉദാഹരണമാണ് മുരുടേസ്വര എന്ന് എനിക്ക് തോന്നുന്നു.
ശിവന്‍റെ ഈ ഒറ്റകല്‍ പ്രതിമയുടെ നീളം 128 ft ആണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവന്‍റെ പ്രതിമയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോപുരമാണ് താഴെകാണുന്നത്. 2008 ല്‍ ആണ് ഗോപുരത്തിന്‍റെ ഉത്ഘാടനം, കഴിഞ്ഞത് ഗോപുരത്തിന് 249 ft ആണ് ഉയരം. ഗോപുരത്തില്‍ ലിഫ്റ്റ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ യാത്രായോഗ്യമാണ്, 10 രൂപയുടെ ടിക്കറ്റ് എടുത്താല്‍ പതിനെട്ടാമത്തെ ( 18 ) ഫ്ലോര്‍ വരെ യാത്രചെയ്യാം,
എന്നെ ആശ്ചര്യപെടുത്തിയ മറ്റൊന്നുണ്ട് അവിടെ ,അത് ശില്‍പ്പനിര്‍മാണത്തിലെ കൃത്യതയാണ്, മനുഷ്യരൂപങ്ങള്‍ നിര്‍മിക്കാനാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷെ അതിന്‍റെ ഒരു വിഷമതയോ ന്യൂനതയോ ഇവിടെ ദര്‍ശിക്കാന്‍ സാധിക്കില്ല. മനുഷ്യന്‍റെ ഭാവഭേദങ്ങള്‍ക്ക് ഒരുമാറ്റവും സംഭവിക്കാത്ത പല ഐതീഹ്യ കഥാപാത്രങ്ങളെ നമുക്ക് ഇവിടെ കാണാന്‍ സാധിക്കും അവയില്‍ ചിലത്.
താഴത്തെ ചിത്രം ഗോപുരത്തിന്‍റെ പതിനെട്ടാമത്തെ നിലയില്‍ നിന്നും പകര്‍ത്തിയതാണ്
വളരെ സംതൃപ്തി യോടെയാണ് ഞങ്ങള്‍ അവിടെ നിന്നും യാത്ര ആയത്. വയറുനിറയെ വിഭവസാമ്രിതമായ ഭക്ഷണം കഴിച്ച ഒരുപ്രതീതിയാണ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും.