ഒരുപാടുനാളത്തെ കാത്തിരിപ്പി നൊടുവിലാണ് അമ്മയുടെ ആഗ്രഹാനുസരണം ഗുരുവായൂര്‍ അമ്പലത്തിലേക്ക് പോകുന്നത്. പലപോഴായി അമ്മ ഞങ്ങളോട് പറഞ്ഞിട്ടുടെങ്കിലും,പക്ഷെ എന്തുകൊണ്ടോ ഇതുവരെ അതിനു സാധിച്ചില്ല . ഇതിനു മുന്‍പും ഞാന്‍ പലപ്രവിശിയo ഗുരുവായൂരില്‍ പോയിട്ടുന്റെങ്കിലും, കുടുംബസമേദം പോകുന്നത് എന്‍റെ ഓര്‍മയില്‍ ആദ്യമാണെന്നു തോന്നുന്നു . പൊതുവേ അമ്പലത്തില്‍ പോകാന്‍ താത്പര്യം കാണിക്കാത്ത വ്യക്തിയാണ് ഞാന്‍, പക്ഷെ അച്ഛന്‍റെയും , അമ്മയുടെയും,അനുജന്‍റെ യും കൂടെയാകുമ്പോള്‍ ഭക്തിയെകാളുപരി ഫാമിലി ടൂറിന്റെ ഫീല്‍ ആണ്.
ഞങ്ങള്‍ തീരുമാനിച്ചതുപ്രകാരം ഒക്ടോബര്‍ ഒന്നാം തീയതി രാവിലെ എട്മോര്‍ എക്ഷ്പ്രെസ്സിന് ടിക്കറ്റ് ബുക്ക് ചെയ്തു. കൊട്ടികുളത്തു നിന്നും കുറ്റിപുറത്തെക്കാണ് ടികെറ്റ് എടുത്ത്. കൃത്യസമയത്തുതന്നെ വണ്ടി എത്തി വണ്ടിയില്‍ കയറി ഞങ്ങള്‍ യാത്ര തുടര്‍ന്നു.
കണ്ടുമാറഞ്ഞ പലകഴ്ച്ചകളും, കണ്ണിനുമുന്നിലൂടെ ഒരുവട്ടം കൂടി മറഞ്ഞുകൊണ്ടിരുന്നു.
അത്യന്തം രസകരമായിരുന്നു ആ ട്രെയിന്‍ യാത്ര. കൃത്യസമയത്ത് തന്നെ ഞങ്ങള്‍ കുറ്റിപുറത്ത് എത്തി,ഏതാണ്ട് 12.45 മണിയോട് അടുത്തുകാണുo,, ഉച്ചഭക്ഷണം അവിടുന്ന്‍ കഴിച് ഗുരുവായൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ് ലക്ഷ്യമാക്കി ബസ്സ് സ്റ്റാന്‍ഡില്‍ ചെന്നു. ഗുരുവായൂര്‍ അംബലം സ്ഥിതിചെയ്യുന്നത് പട്ടാമ്പിക്കും കുറ്റിപുറത്തിനും ഇടയ്ക്കാണ്. ഇനി ഒരുമണിക്കൂര്‍ ബസ്സ് യാത്രാ. കുറ്റിപുറത്തെ അപേക്ഷിച് പട്ടാമ്പിയില്‍നിന്നും ഗുരുവായൂരിലേക്ക് നിറയെ ബസ്സുകള്‍ ഉണ്ടെന്നു പിന്നീട് എനിക്ക് മനസ്സിലായി. അവിടെ വന്ന ഒരു കണ്ടക്ടറുടെ നിര്‍ദെസാനുസരണം ഞങ്ങള്‍ തൃശൂര്‍ ഭാഗത്തേക്കുള്ള ബസ്സില്‍ കയറി. കുന്നംകുളം ഇറങ്ങാനാണ് കണ്ടക്ടര്‍ ഉപദേശിച്ചത്, കുന്നംകുളത്ത് നിന്നും 7 KM റേ ഉള്ളൂ എന്നും പറഞ്ഞിരുന്നു. ഏകദേശം 3.15 PM ഞങ്ങള്‍ ഗുരുവായൂരില്‍ എത്തി. രണ്ടുദിവസം മുന്‍പുതന്നെ എന്‍റെ അനുജന്‍റെ ഫ്രണ്ട് മുകാന്ദരം പടിഞ്ഞാറെ നടയില്‍ ഒരു റൂം ബുക്ക് ചെയ്തിരുന്നു. പിന്നെ നേരെ റൂമിലേക്കു ചെന്നു.
കുളിപാസക്കിയിട്ട് 5 മണിയോടെ അമ്പലത്തില്‍ ചെന്നു. രണ്ടുമണിക്കൂറോളം ഖ്യു വില്‍ നിന്ന ശേഷമാണ് അകത്ത് കയറാന്‍ സാദിച്ചത്. അകത്തുനിന്നും പുറത്തു വരുമ്പോളേക്കും പുറത്തെല്ലാം ഇരുട്ട് വ്യാപിച്ചിരുന്നു.
പുലര്‍ച്ചെ 5 മണിയോടെ തന്നെ സീവേലിക് അമ്പലത്തില്‍ ചെന്നു, പ്രതീക്ഷിച്ചതിലും വളരെ വലുതായിരുന്നു കാലത്തെ ഖ്യു. അന്ന് വളരെ ബുദ്ധിമുട്ടിയാണ് അമ്പലത്തില്‍ പ്രവേശിച്ചത്.
10.30 മണിയോടെ തന്നെ ഞങ്ങള്‍ ഗുരുവായൂരിനോട് യാത്ര പറഞ്ഞു,മനസ്സില്‍ കുറേനല്ല ഓര്‍മ്മകള്‍ ഭാക്കിയാക്കി ............
WOW, your such a great stroy teller.. Please keep writing.. !!
ReplyDelete