Friday, March 29, 2013

"ആയാളും ഞാനും തമ്മിൽ"

                             വളരെ ആകാസ്മികമായിട്ടാണ്  ഇന്ന് ഞാൻ  "ആയാളും ഞാനും തമ്മിൽ" എന്ന ലാൽജോസ് പടം കാണാനിടയായത്,  എന്നെ ആ സിനിമ  വൈകാരികമായി സ്പർശിച്ചു  അതാണ് ഈ കുറിപ്പിനാധാരം. വളരെ വൈകിപോയി എന്നറിയാം എങ്കിലും പടം കണ്ടപ്പോൾ ഇതു എഴുതാതിരിക്കാൻ മനസ്സ് അനുവദിച്ചില്ല,  എല്ലാ മലയാളികളും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം. ഹൃദയസ്പർശിയായ കഥയും അതിലെ, കഥാപാത്രങ്ങളും. വിദ്യാഭ്യാസകാലവും, സൗഹൃദവും, പ്രണയവും, കുടുംബ ബദ്ധങ്ങളും, വളരെ തന്മയത്വതോടുകൂടി അവതരിപ്പിക്കാൻ ലാൽ ജോസിനു സാധിച്ചു. ഒരിടത്തും സിനിമ നമ്മളെ ബോറടിപ്പിക്കുന്നില്ല. ലാൽജോസ് കഥ അവതരിപ്പിച്ച രീതിയും ഔസേപ്പച്ചന്റെ സംഗീതവും പ്രിത്വിരാജിന്റെയും, പ്രതാപ് പോത്തന്റെയും അഭിനയവും എടുത്തുപറയേണ്ടതാണ്. കൂടാതെ സുകുമാരി,നരേൻ, സലിംകുമാർ,സംവൃതാ സുനിൽ ,രമ്യാനമ്പീശൻ , റീമ കല്ലിങൽ എന്നിവരും അവരവരുടെ കഥാപാത്രം ഭദ്രമാക്കി. മറ്റു ചിത്രങ്ങൾ ഐറ്റം ഡാൻസുകൾക്കു പിറകെയും മസാല ചേരുവകൾക്കും പിറകെ പോകുമ്പോൾ അതിൽ നിന്നെല്ലാം മാറി,മറ്റുള്ളവർക്കൊരു മാതൃകയായി,  മലയാളികൾക്ക് ഓരു  ക്ലാസ്സിക്‌ സമ്മാനിച്ച ലൽജോസിനു നന്ദി. തുടർന്നും ഇതുപോലുള്ള നല്ല നല്ല സിനിമകൾ താങ്കളിൽ നിന്നും  മലയാളികൾ പ്രതീക്ഷിക്കുന്നു.


" പണ്ടൊരിക്കൽ അപ്പ എന്നോട് പറഞ്ഞില്ലേ ജീവിതത്തിൽ ഒരു ലക്ഷ്യം വേണമെന്ന്, അതെന്താനെന്നു ഇപ്പൊ എനിക്ക് മനസിലായപ്പാ.അതിൻറെ നൂറിരട്ടിയാണ് ഇപ്പൊ   ഞാൻ  പടിചോണ്ടിരിക്കുന്നത്. "



സുനീഷ് സി . എസ്
ദോഹ , ഖത്തർ 

No comments:

Post a Comment